ഇടുക്കി: ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടുക്കിയിലാണ് സംഭവം. എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിൻ്റെ കാറാണ് കത്തിനശിച്ചത്. പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം.
ജിയോയും ഭാര്യയും മൂന്ന് കുട്ടികളും ഭാര്യ മാതാവുമാണ് കാറിൽ ഉണ്ടായിരുന്നത്. കുടുംബ സമേതം രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ കയറ്റത്തിൽ വെച്ച് പെട്ടന്ന് കാറിൽ നിന്ന് തീ ഉയരുകയായിരുന്നു.
ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി.
അതിനാൽ വൻ അപകടം ഒഴിവായി. അതേസമയം,
വാഹനത്തിൽ നിന്ന് ഇറങ്ങുന്നത്തിനിടെ ജിയോയ്ക്കും ഭാര്യയ്ക്കും നേരിയ പൊള്ളലേറ്റു.
രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെ കുട്ടികൾ നിലത്ത് വീണും നേരിയ പരിക്ക് പറ്റി. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് തീ അണച്ചത്. തീപിടുത്തത്തില്‍ കാർ പൂർണ്ണമായും കത്തി നശിച്ചു.
















Discussion about this post