കോഴിക്കോട്: താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ചുരത്തിൽ കാൽനടയാത്രക്കാരെയും കടത്തിവിടുന്നില്ല.
താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിലെ വ്യൂ പോയിന്റനടുത്താണ് മണ്ണിടിച്ചിൽ. രാത്രി ഏഴരയോടെയാണ് മണ്ണും കല്ലും റോഡിലേക്ക് പതിച്ചത്. കല്‍പ്പറ്റയില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് സംഘമെത്തി മണ്ണും മരവും നീക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി.
ഗതാഗതം തടസ്സപ്പെട്ടതോടെ താമരശേരി ചുരം വഴി പോകുന്ന വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ താമരേശി ചുങ്കത്ത് നിന്ന് തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണം. മഴയെ തുടര്‍ന്നാണ് പാറയും മരങ്ങളും ഇടിച്ചുവീണത്.
















Discussion about this post