പാലക്കാട്: അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ആണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച ഒരു കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു. രാവിലെ 11:30 മണിയോടെ പട്ടാമ്പി കൊപ്പം-പുലാമന്തോൾ റോഡിലാണ് അപകടം ഉണ്ടായത്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ബസ് നാട്ടുകാർ തടഞ്ഞു നിർത്തി.
ബസ് അമിതവേഗതയിലാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ബസ് തടഞ്ഞത്.
















Discussion about this post