പാലക്കാട്: പാലക്കാട് നഗരസഭയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്നത്.
പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ അടക്കമുള്ളവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ഭൂരിഭാഗവും സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാർ പക്ഷത്തിന്റെ സ്ഥാനാർത്ഥികളെന്നാണ് മറുഭാഗം ഉന്നയിക്കുന്നത്.
സ്ഥാനാർത്ഥി പട്ടികയിൽ മിനി കൃഷ്ണകുമാറുമുണ്ട്. ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവർ പട്ടികയിൽ ഇല്ല.സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രമീള ശശിധരൻ ഉൾപ്പടെയുള്ളവരോട് കൂടി ആലോചിച്ചില്ലെന്നാണ് മറു വിഭാഗം ഉയർത്തുന്ന വിമർശനം.
















Discussion about this post