മലപ്പുറം: സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ആണ് സംഭവം. പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്.
ബൈക്കിൽ മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്മിനിയെ ഉടൻ തന്നെ നിലംബൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
















Discussion about this post