തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയമെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ഇക്കാര്യത്തിൽ സംശയം ബലപ്പെടുന്നതായി സുനിൽകുമാർ പറഞ്ഞു.
വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി വിഎസ് സുനിൽകുമാർ രംഗത്തെത്തിയത്.
രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ വൽക്കരിക്കപ്പെട്ടുവെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു.
ബിജെപി തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോപണങ്ങൾ ശരിയെന്ന് തോന്നുന്നതാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.
















Discussion about this post