മലപ്പുറം: ദേഹത്ത് ലോറി കയറി ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറത്ത് ആണ് സംഭവം. ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിക്കുകയായിരുന്നു.
കണ്ണമംഗലം എടക്ക പറമ്പ് സദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു. രാവിലെ 7 മണിക്ക് ആണ് അപകടം. കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയിൽ വെച്ചാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിമുഹമ്മദിനെ തന്നെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.















Discussion about this post