ആലപ്പുഴ: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി തോട്ടിൽ വീണത്.
കൊച്ചമ്മനം തോട്ടിലാണ് ജീപ്പ് വീണത്. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെയാണ് സംഭവം. യുവാവ്
വഴിയറിയാതെ ഇട റോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്.
എം സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകി. ഇതിലൂടെ പോയപ്പോൾ തോട്ടിലേക്ക് വീഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു. വാഹനം ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് മാറ്റി.
















Discussion about this post