ചെന്നൈ: ചെന്നൈയിലേക്ക പറന്ന എയര്‍ ഇന്ത്യ വിമാനം കരിഞ്ഞ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കി. ശനിയാഴ്ചയാണ് വിമാനം മുംബൈയില്‍ തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ ഒരു പ്രസ്താവനയില്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനം അക 639ലാണ് വെള്ളിയാഴ്ച ക്യാബിനില്‍ നിന്ന് കരിഞ്ഞ മണമുണ്ടായത്.
തുടര്‍ന്ന് വിമാനം മുംബൈയില്‍ തന്നെ തിരിച്ചിറക്കി. അപ്രതീക്ഷിത തടസ്സം മൂലമുണ്ടായ അസൗകര്യത്തെ തുടര്‍ന്ന് മുംബൈയിലെ തങ്ങളുടെ ഗ്രൗണ്ട് ടീമുകള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയതായി എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post