കൊല്ലം: കൊല്ലം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് സംഭവം. ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് ( 45 ) മരിച്ചത്.
വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ രേണുകയെ സാനുക്കുട്ടൻ കത്രിക ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
പിന്നാലെ സാനുക്കുട്ടൻ ഒളിവിലായിരുന്നു. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു. വനം വകുപ്പിന്‍റെ ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ പ്രതി സാനുക്കുട്ടനുവേണ്ടി വനമേഖലയിൽ ഇന്ന് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.















Discussion about this post