മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രവർത്തകർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്.
നിലമ്പൂരിൽ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് കണ്ടതോടെ, ഇടതുപക്ഷത്തെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വോട്ട് ചെയ്തതെന്ന് മോഹന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡലത്തിൽ ബിജെപി 20,000 വോട്ടാണ് പ്രതീക്ഷിക്കുന്നത്. അവസാന റൗണ്ടില്‍ വിജയസാധ്യതയില്ലെന്ന് കണ്ടതോടെ പ്രവര്‍ത്തകരില്‍ ചിലര്‍ വോട്ട് മറിച്ച് ചെയ്യാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.
നിലമ്പൂരിൽ ഇലക്ഷന്‍ പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. അവസാനനിമിഷമാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കുറച്ചൂകൂടി നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായിരുന്നെങ്കില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post