നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും. 8.15-ഓടെ ആദ്യഘട്ട ഫലസൂചനകള്‍ ലഭ്യമാകും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.
ആദ്യം വോട്ട് എണ്ണുന്നത് അന്‍വറിന് സ്വാധീനമുള്ള ബൂത്തുകളിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അന്‍വറിന് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് 2500 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ആദ്യ റൗണ്ടില്‍ മാത്രം അന്‍വര്‍ പ്രതീക്ഷിക്കുന്നത് 1000 വോട്ടാണ്. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുന്ന ആദ്യ നാല് റൗണ്ടില്‍ 5000 മുതല്‍ 7000 വോട്ട് വരെ നേടാനാകുമെന്നാണ് പിവി അന്‍വറിന്റെ പ്രതീക്ഷ.
Discussion about this post