കട്ടപ്പന: കടുവയെ കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണ നിലയിൽ കണ്ടെത്തി. ഇടുക്കി മൈലാടുംപാറയ്ക്ക് സമീപത്താണ് സംഭവം. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്.
ഇന്ന് പുലർച്ചെയാണ് കടുവയെ കുഴിയിൽ കണ്ടത്. കടുവയ്ക്കൊപ്പം കുഴിയിൽ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം.
അതേസമയം, പ്രദേശത്ത് വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശത്ത് കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നും, ആശങ്കയുണ്ടെന്നും നാട്ടുകാർ പറയുന്നു.















Discussion about this post