മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിവസമാണ്
ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.
നാമനിർദേശ പത്രിക പിൻവലിക്കുന്നതിന് യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികളുമായി പി വി അന്‍വര്‍ രംഗത്തെത്തി. 2026ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പും വനം വകുപ്പും വേണമെന്ന് അൻവർ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും തിരുവമ്പാടിയടക്കം മലയോര മേഖലകള്‍ ഉള്‍പ്പെടുന്നതാകണം പുതിയ ജില്ലയെന്നും അന്‍വര്‍ പറഞ്ഞു.
ചില യുഡിഎഫ് നേതാക്കള്‍ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നുവെന്നും അത് സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ തുടരുന്നുണ്ട് എന്നും അൻവർ പറഞ്ഞു.
തനിക്ക് യുഡിഎഫുമായി യോജിച്ച് പേകാന്‍ താത്പര്യമുണ്ടെന്നും അതിന് വിലങ്ങാവുന്നത് വിഡി സതീശനാണെന്നും അന്‍വര്‍ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വിഡി സതീശനെ മാറ്റണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.















Discussion about this post