തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂരിലെ
ജനവിധി അംഗീകരിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പരാജയകാരണം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കും. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അതും ചെയ്യുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തുനിര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചതെന്നും തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് യുഡിഎഫിന് വോട്ട് കുറഞ്ഞതായും എംവി ഗോവിന്ദൻ പറഞ്ഞു.
Discussion about this post