കൊച്ചി: തന്നെ മർദിച്ചെന്ന മാനേജർ വിപിൻ കുമാർ നൽകിയ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പരാതിയിൽ പറയുന്നു.
ഉണ്ണി മുകുന്ദൻ കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചതെന്നും തന്‍റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചുവെന്നും മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും വിപിൻ പറയുന്നു.
സിനിമാ സംഘടനകൾക്കും ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും വിപിൻ പ്രതികരിച്ചു. അതേസമയം, വിപിൻ്റെ പരാതിയിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.















Discussion about this post