തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇനിയും കൂടുതൽ ഉയരങ്ങളിലേക്കെത്താൻ കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയാളിക്ക് അരനൂറ്റാണ്ടോളമായി എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങൾ ഉണ്ടാക്കിത്തരുന്ന മലയാളത്തിൻറെ ഇതിഹാസ താരമാണ് മോഹൻലാൽ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് മോഹൻലാൽ എന്ന അതുല്യപ്രതിഭ നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരവാണ് ഈ പുരസ്കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നൽകുന്നു. ഈ പുരസ്കാരത്തിലൂടെ ദേശീയതലത്തിൽ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കൽക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Discussion about this post