തിരുവനന്തപുരം: ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറിയ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് കേരള സർക്കാർ നൽകിയ ആദരിക്കൽ ചടങ്ങിനിടെ മോഹൻലാൽ.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പരിപാടിയിലാണ് മലയാളത്തിന്റെ മഹാനടന് കേരളം ആദരമര്‍പ്പിച്ചത്.
ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. തന്റെ അമ്മയും അച്ഛനും ജേഷ്ഠ്യനും ജീവിച്ച മണ്ണാണ് ഇതെന്നും ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ഒന്നുമറിയാതെ അവര്‍ക്കൊപ്പം ഞാന്‍ പാര്‍ത്ത നാടാണ് എന്നും മോഹൻലാൽ പറഞ്ഞു.
ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്.എനിക്ക് ഈ സ്വീകരണം നല്‍കുന്നത് ഇന്നീ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ് എന്നും മോഹൻലാൽ പറഞ്ഞു.
ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
















Discussion about this post