മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാനയിറങ്ങി. ജനവാസ മേഖലയിലാണ് ഇന്ന് രാവിലെ ഒറ്റയാന ഇറങ്ങിയത്.
ദേവികുളത്ത് പുലിയിറങ്ങിയതിന് പിന്നാലെ നല്ലതണ്ണി ഐ റ്റിഡിയിൽ കാട്ടാനയിറങ്ങിയത് നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
തൊഴിലാളികളാണ് രാവിലെ എസ്റ്റേറ്റ് ലയങ്ങളുടെ സമീപത്തുകൂടി കാട്ടാന നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിലാണ് കഴിഞ്ഞ ദിവസം പുലി ഇറങ്ങിയത്.
ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെ കഴിഞ്ഞദിവസം പുലി പിടിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ജനവാസമേഖലയിൽ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചത്.വന്യമൃഗങ്ങൾ തുടർച്ചയായി ജനവാസമേഖലയിൽ ഇറങ്ങിയതോടെ തൊഴിലാളികൾക്ക് ഭയം കൂടാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
















Discussion about this post