തൃശ്ശൂർ: അതിശക്തമായ മഴയിൽ തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു. സംഭവ സമയത്ത് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടാവാതിരുന്നത് വൻ അപകടം ഒഴിവായി.
സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്. കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് ആണ് വീണത്. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്.
അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
Discussion about this post