ബെംഗളൂരു: മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാര്‍ത്തിക ബിജു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഗിരിശങ്കര്‍ തരകനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരു നഞ്ചന്‍ഗുഡിനടുത്തുള്ള കൊട്‌ഗൊള എന്ന സ്ഥലത്ത് വച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാല്‍ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
യുവാവിനെ മൈസൂരു ജെഎസ്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് തിരികെ വരികയായിരുന്നു ഇരുവരും. ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരാണ് രണ്ട് പേരും.
















Discussion about this post