കര്‍ണാടക: മൈസൂരുവിനടുത്ത് ഹുന്‍സൂരില്‍ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. തോക്ക് ചൂണ്ടി ഏഴ് കിലോ സ്വര്‍ണം കവര്‍ന്നു. അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കവര്‍ച്ചക്കാരെക്കുറിച്ച് പൊലീസിന് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലായിരുന്നു കവര്‍ച്ച. ഇടപാടുകാരെന്ന നിലയിലാണ് ആദ്യം രണ്ട് പേര്‍ കടയ്ക്ക് ഉള്ളിലേക്ക് കയറിയത്. ഇവര്‍ക്ക് പിന്നാലെയെത്തിയ മൂന്ന് പേരുടെ കയ്യില്‍ തോക്കുണ്ടായിരുന്നു.
ഈ സമയം ജ്വല്ലറിയിലുണ്ടായിരുന്ന ഇടപാടുകാരിയെയും ജീവനക്കാരെയും ബന്ദികളാക്കുകയും ചെയ്തു. തോക്ക് ചൂണ്ടിയ മോഷ്ടാക്കള്‍ ആറ് മിനിറ്റ് കൊണ്ട് ഡയമണ്ടും സ്വര്‍ണവുമുള്‍പ്പെടെ 7 കിലോയാണ് കവര്‍ന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് ബൈക്കുകളിലായി 5 പേര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് പരിശോധന നടത്തിവരികയാണ്.















Discussion about this post