പാലക്കാട്: പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ ചത്തു. റയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാലക്കാട് മീങ്കരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കളെ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post