കൊച്ചി:കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിന്റോയുടെ കാറിനുളളലാണ് മൃതദേഹം കണ്ടത്. ഈ മാസം അഞ്ചാം തീയതി മുതൽ ഫിന്റോയെ കാണാനില്ലായിരുന്നു. 12 വര്‍ഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്യുന്നു. ആറു മാസമായി ഭാര്യയും രണ്ടു കുട്ടികളും കാനഡയിലുണ്ട്. ഫിന്റോയെ കാണാതായതശേഷം അന്വേഷണം നടത്തുന്നതിനിടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വീട്ടുകാര്‍ക്കും വ്യക്തതയില്ല. അടുത്തകാലത്താണ് ഫിന്റോ കാനഡയിൽ സ്വന്തമായി വീട് വെച്ചത്. കാനഡയിൽ ഏറെക്കാലമായി നല്ലരീതിയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് ദാരുണ സംഭവം.
Discussion about this post