പാലക്കാട്: മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ . പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ ആണ് സംഭവം. മച്ചിങ്ങത്തൊടി വീട്ടിൽ അഷ്‌റഫലിയാണ് മരിച്ചത്.
46 വയസാണ്. ഇന്ന് രാവിലെയാണ് സംഭവം. പ്രദേശവാസികൾ ഇയാളെ വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. വീടിന്റെ സിറ്റൗട്ടിൽ രക്തം തളം കെട്ടി കിടക്കുന്നതും കണ്ടെത്തി.
തുടർന്ന് വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച അഷ്‌റഫലിക്ക് അസുഖങ്ങൾ ഉള്ളതായാണ് വിവരം.
രക്തം ചർദ്ദിച്ചതാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post