പാലക്കാട്:വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലാണ് സംഭവം. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്. 22 വയസ്സായിരുന്നു.
ബൈക്കിൽ കാർ ഇടിച്ചാണ് അപകടം. കൊപ്പം- വളാഞ്ചേരി പാതയിലെ പപ്പടപടിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൊപ്പം ഭാഗത്തുനിന്നും തിരുവേഗപ്പുറ ഭാഗത്തേക്ക് വരുകയായിരുന്നു അനസ്സും സുഹൃത്തും.
മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിലുണ്ടായ അനസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ
വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൊപ്പം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
















Discussion about this post