പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ അഞ്ചാം മൈല്‍ സ്വദേശി വടിവേലു – രതിക ദമ്പതികളുടെ മകള്‍ അനാമികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 11 വയസായിരുന്നു.
വീടിനുള്ളില്‍ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനാമിക. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.
Discussion about this post