പത്തനംതിട്ട: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തികൊന്ന കേസിൽ എട്ട് പ്രതികളും പിടിയിലായതായി പോലീസ്. പെരുനാട്ടെ ജിതിൻ കൊലപാതക കേസിലാണ് പ്രതികളായ മുഴുവൻ പേരെയും പോലീസ് പിടികൂടിയത്.
നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പിടിയിലായത്. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. രാഷ്ട്രീയ സംഘർഷമല്ല കൊലപാതകത്തിൻ്റെ കാരണം എന്ന നിലപാടിലാണ് പൊലീസും ജിതിൻ്റെ കുടുംബവും.
കഴിഞ്ഞ ദിവസം രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ സിഐടിയു പ്രവർത്തകനായ ജിതിൻ കൊല്ലപ്പെട്ടത്. ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ ഉൾപ്പെട്ട സംഘം തടഞ്ഞുവെച്ച് മർദിച്ചു.
അനന്തുവിനെ മർദിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് സംഘം ജിതിനെ വെട്ടി കൊലപ്പെടുത്തിയത്. ജിതിനും അനന്തുവിനും ഒപ്പമുണ്ടായിരുന്ന വിഷ്ണു എന്ന യുവാവിനും പരിക്കേറ്റു.
Discussion about this post