തിരുവനന്തപുരം: കൊച്ചി പുറങ്കടലില്‍ കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എംഎസ് സി എല്‍സ 3 എന്ന കപ്പല്‍ ആണ് അപകടത്തിൽപ്പെട്ടത്.
നാല് ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി 1,000 രൂപയും ആറു കിലോഗ്രാം അരിവീതവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ 20 നോട്ടിക്കല്‍ മൈല്‍ ഒഴിവാക്കി മത്സ്യബന്ധനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര ശുചീകരണം സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post