ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രൻ ആണ് മരിച്ചത്.
42 വയസ്സായിരുന്നു. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു സുവിൻ. കഴിഞ്ഞ ദിവസമാണ് സുവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ കണ്ടിരുന്നു.
പിന്നീട് ഒരു വിവരവുമില്ല. ഇന്നലെ രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പഴ്സ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടതിനെ തുടർന്ന് കൗൺസിലറെ അറിയിച്ചു.
തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സുജിത (നഴ്‌സ്). മക്കൾ: അമേയ, അനാമിക.
Discussion about this post