തിരുവനന്തപുരം: അന്തരിച്ച നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് തന്റെ ശരീരത്തില്‍ കയറിയെന്ന വിചിത്ര വാദവുമായി യുവാവ്. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് ഇതേ തുടര്‍ന്ന് പരാക്രമം നടത്തിയത്. പ്രദേശത്തെ വീടുകളില്‍ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതു.
വിവരമറിഞ്ഞപോലീസ് എത്തിയാണ് ഇയാളെ നീക്കിയത്. പോലീസ് യുവാവിനെ നെയ്യാറ്റിന്കഷ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ആശുപത്രിയിലെത്തിയ ഇയാള്‍ ജീവനക്കാരോടടക്കം തട്ടിക്കയറി. തുടര്‍ന്ന് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിലും ഇയാള്‍ ബഹളമുണ്ടാക്കിയതോടെ കൈകാലുകള്‍ ബന്ധിച്ചാണ് പേരൂര്‍ക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇയാള്‍ സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
Discussion about this post