കൊച്ചി: ചോറ്റാനിക്കരയില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. തലക്ക് ക്ഷതമേറ്റ പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.
നിലവിൽ പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
ആണ്‍സുഹൃത്ത് തലയോലപ്പറമ്പ് സ്വദേശി അനൂപാണ് പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്.
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്.
ഇന്ന് വീണ്ടും അനൂപിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ
അനൂപ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ ഇടിച്ചതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
Discussion about this post