കോട്ടയം: വിവാഹ തലേന്ന് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയത്താണ് സംഭവം. കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
വയലാ സ്വദേശി അജിത്തിനെയാണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10ന് എംസി റോഡിൽ വച്ചായിരുന്നു അപകടം.
ഇലക്കാട് പള്ളിയിൽ ഇന്ന് രാവിലെയായിരുന്നു ജിജോമോന്റെ വിവാഹം നടക്കാനിരുന്നത്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരികയായിരുന്നു ജിജോയും സുഹൃത്തും.
ഇവർ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. പരിക്കേറ്റ ജിജോയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകനാണ്. ദിയ, ജീന എന്നിവരാണ് ജിജോയുടെ സഹോദരിമാർ.
Discussion about this post