തൃശൂര്‍: കാമുകി പ്രണയത്തില്‍ നിന്നും പിന്മാറിയതിൻറെ മനോവിഷമത്തിൽ 23 കാരന്‍ ജീവനൊടുക്കി. തൃശൂരിലാണ് നടുക്കുന്ന സംഭവം. യുവതിയുടെ വീട്ടിലെത്തി യുവാവ് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. രാത്രിയിൽ അർജുൻലാൽ കുട്ടനെല്ലൂരിലെ യുവതിയുടെ വീട്ടില്‍ എത്തുകയായിരുന്നു.
ആദ്യം വീടിൻ്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇതിനുശേഷം വീടിന്റെ സിറ്റൗട്ടില്‍ വച്ച് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഒല്ലൂര്‍ പൊലീസാണ് പൊള്ളലേറ്റനിലയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഈ മരിച്ചത്. ഒരേ സ്‌കൂളില്‍ പഠിച്ച അര്‍ജുന്‍ ലാലും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു. ഇത് ചോദ്യം ചെയ്തതോടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് യുവാവ് ജീവനൊടുക്കിയത്.















Discussion about this post