തിരുവനന്തപുരം: തലസ്ഥാന നഗരി സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശത്തിലാഴ്ന്നിരിക്കുകയാണ്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നാണ് തിരിതെളിഞ്ഞത്.
ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ഒന്നാം വേദിയില്‍ അരങ്ങേറിയ സംഘ നൃത്തമത്സരവും ഒപ്പന മത്സരവും കാണാന്‍ നിരവധി പേര്‍ എത്തി. പളിയ, ഇരുള നൃത്തങ്ങളും കാണികള്‍ക്കു കൗതുകമായി.
മംഗലം കളി മത്സരവും കാണികളെ ഏറെ ആകര്‍ഷിച്ചു. ഒന്നാം ദിനം 36 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് മുന്നില്‍. ഇരു ജില്ലകളും 180 പോയിന്റുകള്‍ വീതം നേടി. രണ്ടാം സ്ഥാനത്ത് തൃശൂരാണ്.
തൃശ്ശൂര്‍് 179 പോയിന്റുകളാണ് നേടിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 83 പോയിന്റുകളുമായി കണ്ണൂരാണ് മുന്നില്‍. 81 പോയിന്റുകളുമായി തിരുവനന്തപുരം കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃശൂരാണ് മുന്നില്‍ കുതിക്കുന്നത്. അവര്‍ക്ക് 101 പോയിന്റുകള്‍. 99 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 97 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതും നില്‍ക്കുന്നു.
















Discussion about this post