കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്ത്. കോട്ടയം കിടങ്ങൂര്‍ സ്വദേശി ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു.
കോഴിക്കോട് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി രാധാകൃഷ്ണന്‍. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലക്ഷ്മി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ലെന്നും ഞായറാഴ്ചയാണ് നാട്ടില്‍ നിന്നും കോഴിക്കോടേക്ക് മടങ്ങിയതെന്നും ഹരിപ്രസാദ് പറയുന്നു. ലക്ഷ്മിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
ഇതിന് ശേഷം കോട്ടയത്തേക്ക് കൊണ്ടുപോകും. അതേസമയം, ലക്ഷ്മിയുടെ മരണത്തില്‍ രക്ഷിതാക്കളില്‍ നിന്നും ലക്ഷ്മിക്കൊപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.














Discussion about this post