പാലക്കാട്: വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്ക്. പാലക്കാടാണ് സംഭവം. നേര്‍ച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ പട്ടാമ്പിയിലാണ് സംഭവമുണ്ടായത്. വിരണ്ടോടിയ ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകര്‍ത്തു. ലോറിയില്‍ ആനയെയും കൊണ്ട് പോകുകയായിരുന്നു പാപ്പാന്.
ആനമുറിയില്‍ എത്തിയപ്പോള്‍ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി. ആ സമയത്താണ് ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയത്. പോയ വഴിയില്‍ രണ്ട് വളര്‍ത്തുമൃഗങ്ങളേയും ചവിട്ടി വീഴ്ത്തി.
നിലവില്‍ പുഴയോടു ചേര്‍ന്ന് ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതായാണു വിവരം. സംഭവമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി. ആനയെ തളയ്ക്കാന്‍ ശ്രമം തുടങ്ങി.
Discussion about this post