തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചിറ്റിലഞ്ചേരി സ്വദേശി വിനു ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കുതിരാന്‍ തുരങ്കത്തിനുള്ളില്‍ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന പതിനേഴുകാരന് മിഥുനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുവന്നമണ്ണില്‍ പഞ്ചര്കടയിലെ ജീവനക്കാരാണ് രണ്ടുപേരും. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമര്‍ജന്‍സി എക്സിറ്റിലെ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പീച്ചി പോലീസും ഹൈവേ റിക്കവറി വിങ്ങും സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Discussion about this post