കോട്ടയം: അയര്‍ക്കുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് വീട്ടില്‍ കയറിയ കള്ളന് ഒരു ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും കൊണ്ടുപോയി. അയര്‍ക്കുന്നം കടവില്‍ പുരയില്‍ ജോണിയുടെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. രാവിലെ 6.30 യോടെയാണ് മോഷണം നടന്നത് എന്നാണ് നിഗമനം.
വീട്ടുകാര്‍ ഈ സമയം പള്ളിയില്‍ പോയിരിക്കുകയായിരുന്നു. വീടിന്റെ അടുക്കളഭാഗത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മോഷണത്തില്‍ രണ്ടര പവന് സ്വര്‍ണ്ണവും, ഇരുപതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു.
അയര്‍കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരല്‍ അടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിനെ കുറിച്ച് നല്ല ധാരണയുള്ള മോഷ്ടാക്കളാരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
Discussion about this post