കോട്ടയം: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കോട്ടയം ജില്ലയിലാണ് സംഭവം. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകള്‍ ആര്യ (അനിമോള്‍) ആണ് മരിച്ചത്.
ഇരുപത്തിനാല് വയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരമം സംഭവിച്ചത്. തിരുവല്ലയില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്.
28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം. ഫീല്‍ഡ് വര്‍ക്കിനു പോകുന്നതിനിടെയാണു ആര്യ കുഴഞ്ഞുവീണത്. അപകടത്തില്‍ ആര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
also read: ബ്രഹ്മപുരത്തെ തണുപ്പിച്ച് മഴയെത്തി: ആദ്യ മഴയില്‍ ആസിഡ് സാന്നിധ്യം
തുടര്‍ന്ന് ആര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ, ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.
Discussion about this post