കോഴിക്കോട്: ലഹരിക്കടിമയായ മകന് അച്ഛനെയും അമ്മയെയും കുത്തി പരുക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവര്‍ക്കാണു കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്നലെ രാത്രിയാണ് സംഭവം. മകന് ഷൈനെ പോലീസ് കസ്റ്റഡിയിലെടുത്തു. മല്‍പ്പിടിത്തത്തിനിടെ പരുക്കേറ്റ ഷൈനും ചികില്‍സയിലാണ്. അക്രമകാരിയായ ഇയാള്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഷൈനെ കീഴടക്കുന്നതിന് പോലീസിന് രണ്ടു തവണ വെടിയുതിര്‍ക്കേണ്ടിവന്നു.
അതേസമയം, ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയില്‍ കുളിക്കാനിറങ്ങിയ നവദമ്പതികള്‍ ഉള്‍പ്പെടെ 3 പേര് മുങ്ങി മരിച്ചു. സുബ്ബരാജ് നഗര്‍ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പത്തൂര്‍ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണു മരിച്ചത്.
ഒരു മാസം മുന്‍പായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. ഇരുവരും സഞ്ജയുടെ വീട്ടില്‍ വിരുന്നിന് എത്തിയതാണ്. ഇന്നലെ രാവിലെ നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ രാജയും കാവ്യയും പാറയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീണു.
ഒഴുക്കില്‍പെട്ട ദമ്പതികളെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ സഞ്ജയും അപകടത്തില്‍പെടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണു നാട്ടിലേക്കെത്തിയത്.
Discussion about this post