തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് രക്ഷകയായെത്തി മേയര്‍ ആര്യ രാജേന്ദ്രന്. പൂജപ്പുരയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശികളായ കൃഷ്ണകുമാര്‍, ഭാര്യ മിനി കുമാരി എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇവരെ വാഹനത്തില്‍ കയറ്റി മേയര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പൂജപ്പുരയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനെ മറ്റൊരു ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ടിട്ടും ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രക്കാരന് നിര്‍ത്താതെ പോയി.
ജഗതിയില്‍നിന്ന് പൂജപ്പുരയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത് മേയറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മേയര്‍ വാഹനം നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മേയറുടെ വാഹനത്തില്‍ കയറാന്‍ മടിച്ചുനിന്ന കൃഷ്ണകുമാറിനോട് ‘പേടിക്കണ്ട ചേട്ടാ, കൂടെ കേറിക്കോ…അത് മേയറാ’ണെണ് എന്ന് പ്രദേശവാസി പറഞ്ഞപ്പോഴാണ് അദ്ദേഹം വാഹനത്തില്‍ കയറിയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടവിവരം അറിഞ്ഞ് കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയതിനുശേഷമാണ് മേയറും സംഘവും മടങ്ങിയത്.
Discussion about this post