തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴും സംപൂജ്യരായ ബിജെപിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍.
എന്‍ഡിഎയുടെ തോല്‍വിയെ മുട്ടയോട് ഉപമിച്ചാണ് ബെന്യാമിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ബെന്യാമിന്റെ പരിഹാസം.

‘മൊട്ട… രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്..‘ ബെന്യാമിന്‍ കുറിച്ചു.
നിയമസഭാതിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഏക നേമം സീറ്റും കൈവിട്ട് പോയിരിക്കുകയാണ് ബിജെപിയ്ക്ക്. 35 സീറ്റില്‍ ഭരണം ഉറപ്പിക്കുമെന്നായിരുന്നു പ്രചാരണം മുഴുവന്‍. ഉണ്ടായിരുന്ന സീറ്റും നഷ്ടപ്പെടുത്തിയതോടെ നാണക്കേടിലാണ് നേതൃത്വം.
മൊട്ട… രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്..
Posted by Benyamin on Sunday, 9 May 2021















Discussion about this post