തൃശൂര്‍ : പരീക്ഷയുടെ റിസള്‍ട്ട് വരുന്നതിന് മുമ്പേ സപ്ളിക് അപേക്ഷ ക്ഷണിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി.സര്‍വകലാശാലയുടെ എംകോം
2019-21 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാതെയാണ് സപ്ളിമെന്ററി-ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചത്.
പരീക്ഷ കഴിഞ്ഞ് ഒന്നരവര്ഷമാവാറായിട്ടും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.മറ്റ് പിജി കോഴ്സുകളുടെ ഒന്നാം സെമസ്റ്റര്‍ ഫലം വന്നപ്പോള്‍ അവയ്ക്കൊപ്പം എംകോ പരീക്ഷയുടെ കൂടി സപ്ളിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുകയായിരുന്നു.2020 ജനുവരിയില്‍ ആണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടത്തിയത്. ഫലം വൈകുന്നതിനാല്‍ ജോലിക്കോ മറ്റ് കോഴ്സുകള്ക്കോ ചേരാന്‍ സാധിക്കാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. പല തവണ ഇത് സംബന്ധിച്ച് സര്‍വകലാശാലയ്ക്ക് പരാതി അയച്ചെങ്കിലും നടപടി ഒന്നുമായില്ല.
Discussion about this post