തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ച് വീട്ടിലെത്തിയ ആൾ വീട്ടമ്മയെ ഉപദ്രവിച്ചെന്ന് പരാതി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം.
ബിജെപി പ്രവർത്തകൻ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി. സംഭവത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡ് ബിജെപി സ്ഥാനാർത്ഥിയ്ക്ക് ഒപ്പം വോട്ട് ചോദിച്ച് എത്തിയതായിരുന്നു ഇയാൾ.
സ്ഥാനാര്‍ത്ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് ബിജെപി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിച്ചത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.
രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നുവെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി. പരാതി അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്തതോടെ രാജു ഒളിവിൽ പോയി.
















Discussion about this post