ഇടുക്കി: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് പിടിയില്‍. പത്തനംതിട്ട കവിയൂര്‍, തൊട്ടിയില്‍ കിഴക്കേതില്‍ അനൂപിനെയാണ് ശാന്തമ്പാറ എസ്ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഡ്രൈവര്‍ ജോലിക്കായി പൂപ്പാറയിലെത്തിയ പ്രതി 9 വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അമ്മയെ വിവാഹം ചെയ്ത് ഒരുമിച്ച് കഴിയുകയായിരുന്നു. ഏതാനും നാളുകളായി പെണ്‍കുട്ടിയെ സ്കൂളില്‍ വിടാന്‍ പ്രതി വിസമ്മതിച്ചതോടെ സംശയം തോന്നിയ ഭാര്യ പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് രണ്ടാനച്ഛനില്‍ നിന്ന് നേരിട്ട പീഡനം പെണ്‍കുട്ടി തുറന്ന് പറഞ്ഞത്.
പെണ്‍കുട്ടിയുടെയും അമ്മയുടെയും പരാതിയില്‍ പോലീസ് കേസെടുത്തു. പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Discussion about this post