BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോൾ ഞങ്ങൾക്ക് ആശ്വാസവണ്ടികളാണ്; വികെ പ്രശാന്തിന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ നന്ദി കത്ത്

പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച സ്ഥലങ്ങളിലൊന്നാണ് പുത്തുമല ഉൾപ്പെടുന്ന വയനാട്ടിലെ മേപ്പാടി.

Anitha by Anitha
August 17, 2019
in Kerala News
0
ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോൾ ഞങ്ങൾക്ക് ആശ്വാസവണ്ടികളാണ്; വികെ പ്രശാന്തിന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ നന്ദി കത്ത്
31
VIEWS
Share on FacebookShare on Whatsapp

മേപ്പാടി: 70ലേറെ ലോഡ് സഹായങ്ങൾ വയനാട്ടിലേക്ക് എത്തിച്ച് മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായ തിരുവനന്തപുരം നഗരസഭാ മേയർ വികെ പ്രശാന്തിന് നന്ദി അറിയിച്ച് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ്. ഇത്തവണ പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച സ്ഥലങ്ങളിലൊന്നാണ് പുത്തുമല ഉൾപ്പെടുന്ന വയനാട്ടിലെ മേപ്പാടി. ഇവിടേയ്ക്കും മലപ്പുറത്തേക്കും കണ്ണൂരിലേക്കുമായി ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാൻ ഏറ്റവും പരിശ്രമിച്ചതും ഏറ്റവും കൂടുതൽ സഹായങ്ങൾ എത്തിച്ചതും തിരുവനന്തപുരം മേയർ വികെ പ്രശാന്തും സംഘവും തന്നെയാണ്. ഈ പ്രവർത്തനങ്ങൾ വലിയ പ്രശംസയും നേടിയിരുന്നു. ഇതോടെ, മേയറിന്റെയും കൂട്ടരുടെയും പ്രവർത്തനങ്ങൾക്ക് ഹൃദ്യമായ ഭാഷയിൽ നന്ദി പറഞ്ഞിരിക്കുകയാണ് സഹദ്. ഉരുൾപൊട്ടി വൻ ദുരന്തം ഉണ്ടായ പുത്തുമല ഉൾപ്പെടുന്ന പഞ്ചായത്താണ് മേപ്പാടി.

READ ALSO

ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

May 23, 2025
1
ഹൃദയാഘാതം, മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ചു

ഹൃദയാഘാതം, മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ചു

May 23, 2025
2

മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദിന്റെ തുറന്ന കത്ത്:

പ്രിയ്യപ്പെട്ട തിരുവനന്തപുരം മേയർക്ക് വടക്കുനിന്ന് ഒരു പഞ്ചായത്ത് പ്രസിഡന്റ് എഴുതുന്നത്.

പ്രിയ്യപ്പെട്ട മേയർ,
താങ്കൾക്കവിടെ തിരക്കുകളാണല്ലോ.ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോൾ ഞങ്ങൾക്ക് സ്‌നേഹത്തിന്റെ ആശ്വാസവണ്ടികളാണു.അവിടെനിന്ന് വരുന്ന വാർത്തകൾ ഇടക്ക് കാണുന്നുണ്ട്.
ഒരുമിച്ച് നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ എന്ത് ആഹ്ലാദമാണല്ലേ.വ്യാഴാഴ്ച മുതൽ ഞങ്ങൾക്ക് ഉറക്കമില്ല.എം എൽ എ ശശിയേട്ടനും ഇവിടെയുള്ള എല്ലാവരും തണുപ്പിൽ നിന്ന് ഒന്ന് നിവർന്ന് നിന്നിട്ടില്ല ഇതുവരെ.കാണാതായവർ,എല്ലാം ഇല്ലാതായവർ,മരണത്തിന്റെ പെരുവെള്ളപ്പാച്ചിലിലേക്ക് ഒഴുകിപ്പോയവർ,ഏത് അവസ്ഥയിലൂടെയാണു തങ്ങൾ കടന്നുപോകുന്നത് എന്നുപോലുമറിയാത്ത തോട്ടം തൊഴിലാളികൾ ആദിവാസികൾ കർഷകർ.തെരച്ചിൽ നടക്കുമ്പോൾ എന്റെ ഏട്ടൻ അവിടുണ്ടെടാ എന്റെ ഭാര്യ അവിടുണ്ട് എന്റെ കുഞ്ഞിനെ കണ്ടോ എന്നെല്ലാം ചോദിക്കുന്ന ഉറ്റവർ.ഇനിയുള്ള ഈ ജീവിതത്തെ എത്രയോ മാറ്റിമറിച്ചിരിക്കുന്നു തീവ്രമായ ഈ അനുഭവങ്ങൾ. പ്രസ്ഥാനത്തിന്റെ കരുത്തിലും അത് നൽകിയ ആത്മ ധൈര്യത്തിലും മാത്രമാണു മുന്നോട്ട് പോവുന്നത്. കരയാൻ വയ്യ,ഒട്ടേറെപ്പേർക്ക് കരുത്തുപകരേണ്ടതുണ്ട്. സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ വാർഡ് മെമ്പർ ചന്ദ്രേട്ടൻ മുതൽ വിവിധ രാഷ്ട്രീയ സംഘടനകളുടേയും സന്നദ്ധ സംഘടനകളുടേയും പ്രവർത്തകർ മുതൽ പേരുകൾ പറഞ്ഞുതുടങ്ങുകയാണെങ്കിൽ അവസാനിക്കില്ല.സഖാക്കളും സുഹൃത്തുക്കളും ഈ ജനതയും

എല്ലാം ഒപ്പമുണ്ട്.ആദ്യം ഇവിടെയെത്തുമ്പോൾ കണ്ട ആ അവസ്ഥയിൽ നിന്ന് എല്ലാം മാറിയിരിക്കുന്നു. വേദനകൾക്കിടയിലും എല്ലാം മറന്ന് ഇവിടെ പൊരുതുവാൻ ശീലിക്കുകയാണു ഞങ്ങൾ.സഹായങ്ങൾ എത്തുന്നുണ്ട്.ഒരു പരിചയം പോലുമില്ലാത്തവർ വിളിക്കുന്നുണ്ട്.ഇടക്ക് വാക്കുകളില്ലാതെ നന്ദി പോലും പറയാനാവാതെ ഫോൺ വെക്കുകയാണു ചെയ്യാറു.പുത്തുമലയുടെ താഴ്വാരത്തെ ആ ജീവിതങ്ങൾ ജീവിതത്തെ,ഭാവിയെ ആശങ്കയോടെ നോക്കുകയാണു.എത്രയെത്രപേരെ നമ്മൾ കൈപിടിച്ചുകൊണ്ടുവരണമെന്നോ. ഒപ്പം നിൽക്കുന്നവരാണു കരുത്ത്.

ഉറ്റവരെ കാണാതായിട്ട് ദിവസങ്ങളായെങ്കിലും രക്ഷാപ്രവർത്തനത്തിൽ അന്നുമുതൽ പങ്കെടുക്കുന്ന ഗൗരിങ്കൻ,മുഹമ്മദ് കുട്ടി എന്നിവർ മുതൽ പേരുപോലുമറിയാത്തവർ ഇവിടെയുണ്ട്.എവിടെനിന്നൊക്കെയോ വന്നിരിക്കുകയാണു അവർ.വാടകക്ക് താമസിക്കുന്ന ബത്തേരിയിൽ ഉള്ള സുജിത് എന്നൊരാൾ ഇന്നലെ മേപ്പാടി ക്യാമ്പിലെത്തിയിരുന്നു സ്വന്തമായി ബത്തേരിയിലുള്ള ആറുസെന്റ് ഭൂമി പുനരധിവാസത്തിനു വിട്ടുനൽകാൻ അനുമതി നൽകണമെന്ന് പറഞ്ഞ് അവിടെ കാത്തുനിൽക്കുകയായിരുന്നു.അങ്ങനെ ചെറുതും വലുതുമായ സഹായങ്ങളുമായെത്തും ഒട്ടേറെ വലിയ മനുഷ്യർക്കിടയിലാണിപ്പോൾ.ഫയർ ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ഫോറസ്റ്റുകാരുമെല്ലാം അവരുടെ കഥകൾ പറയുന്നത് കേൾക്കുമ്പോൾ ഈ ലോകത്തെക്കുറിച്ച് സ്‌നേഹത്തിന്റെ പ്രതീക്ഷയുടെ ഈ ദിവസങ്ങളെക്കുറിച്ച് എന്തുപറയണമെന്ന് പോലും എനിക്കറിയില്ല.മേഖലയിലേക്ക് ദുരന്തമറിഞ്ഞെത്തിയ ആ രാത്രി വഴികളെല്ലാം ഇടിഞ്ഞുപോയിട്ടും കിലോമീറ്ററുകൾ വനത്തിലൂടെ നടന്നാണു

സൗത്ത് വയനാട് ഡി എഫ് ഒ യും സോഷ്യൽ ഫോറസ്ട്രി ഡി എഫ് ഒ യും മണി അടക്കമുള്ള വാച്ചർ മാരും മറ്റുള്ളവരും ഇവിടെത്തിയത്.അങ്ങനെ എത്ര പേർ.എത്രയോ അനുഭവങ്ങളിലൂടെയാണു ഈ നാട്ടുകാർ കടന്നുപോവുന്നത്. വിടപറഞ്ഞവരുടെ വേദന ഇവിടെല്ലാം തിങ്ങിനിൽക്കുകയാണു. നമ്മുക്ക് തിരിച്ചുവരണം.

മുഴുവൻ സർക്കാർ സംവിധാനങ്ങളും ഒപ്പമുണ്ടായിരുന്നു. വ്യക്തിപരമായി തിരിച്ചറിഞ്ഞ മനുഷ്യനന്മകളുടെ ഉദാഹരണങ്ങളിൽ പലതും ഉദ്യോഗസ്ഥരിൽ നിന്നുമായിരുന്നു. എത്രയോ പേർ. ശശിയേട്ടൻ എം എൽ എ പ്രിയ്യപ്പെട്ട സഖാവ്.,ആ രാത്രി പുത്തുമലയിലേക്ക് കിലോമീറ്ററുകൾ കാടും മലയും കയറി എത്തിയതുമുതൽ ഞങ്ങൾക്കിടയിൽ കാണുകയാണു അദ്ദേഹത്തെ.ഭക്ഷണം പോലും കഴിക്കാൻ പലപ്പോഴും സാധിച്ചിട്ടില്ല അദ്ദേഹത്തിനു. എന്തു പറഞ്ഞാലും വൈകാരികമായിപ്പോവും. ചന്ദ്രേട്ടൻ,പുത്തുമലയിലെ വാർഡ് മെമ്പറാണു.അദ്ദേഹത്തിന്റെ ഇടപെടലുകൾ ഇല്ലെങ്കിൽ,ആലോചിക്കാൻ വയ്യ.ആളുകളെ അന്ന് രാവിലെ മുതൽ മാറ്റിപ്പാർപ്പിക്കാൻ ഓടിനടന്നതുമുതൽ ഇന്ന് വരെ ചന്ദ്രേട്ടൻ ഒന്നിരുന്നിട്ടില്ല. സബ് കളക്ടർ ഉമേഷ് സർ.എന്തുപറയണമെന്നറിയില്ല. ഈ നാടിന്റെ ഹൃദയത്തിൽ നിങ്ങൾ എപ്പോഴുമുണ്ടാവും. എല്ലാം ഏകോപിപ്പിച്ച് കളക്ടർ അജയകുമാർ സർ. വീടുകൾ വാഗ്ദാനം ചെയ്ത വ്യക്തികൾ സംഘടനകൾ ഇനിയുമെഴുതാനുണ്ട്.വഴിയേ പറയാം എല്ലാം.പണികൾ ബാക്കികിടക്കുകയാണു.മേയർ,നിങ്ങളെ വിളിച്ച് പറയാൻ വെച്ചിരുന്ന നന്ദിയെല്ലാം ഇവിടെ പറയുകയാണു.ഇവിടേക്ക് സഹായങ്ങളെത്തിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുക.എല്ലാ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ഞങ്ങൾക്ക് ആശ്വാസങ്ങളെത്തുന്നുണ്ട്. മുഖ്യമന്ത്രി ഇവിടെയെത്തി നൽകിയ ആ വാക്കുകളിൽ ആശ്വാസത്തിന്റെ സാന്ത്വനത്തിന്റെ കരുതലിൽ ഞങ്ങൾ പ്രതീക്ഷകളും സ്വപ്നങ്ങളും പകരുന്ന ആത്മവിശ്വാസത്തിൽ മുന്നോട്ട് പോവുകയാണു.

ആദ്യ ദിവസങ്ങളിൽ അൽപം ആശങ്കകളുണ്ടായിരുന്നു. സഹായങ്ങൾ എത്തുന്നത് സംബന്ധിച്ചായിരുന്നു.ചുരങ്ങളിൽ ഇടക്കിടെയുള്ള തടസ്സങ്ങൾ അത് വർദ്ധിപ്പിച്ചു.ഇപ്പോൾ അതെല്ലാം മാറിയിട്ടുണ്ട്. പ്രിയ്യപ്പെട്ട വളരെ പ്രിയ്യപ്പെട്ട മേയർ ബ്രോ. അവിടുള്ള എന്റെ പ്രിയ്യപ്പെട്ടവരേ, നന്ദിപറയുന്നതിനെല്ലാം ഇക്കാലത്ത് എന്ത് പ്രാധാന്യമാണുള്ളതെന്ന് അറിയില്ല.ആരോടെല്ലാം പറയേണ്ടി വരും. എല്ലാ മനുഷ്യരോടും സ്‌നേഹം തോനുന്നു. അത്രയേ പറയാനാകുന്നുള്ളൂ. നിങ്ങളെല്ലാം ഒരിക്കൽ വരൂ, ഈ നാടിനെ എല്ലാവരുടെയും സഹായത്തോടെ നമ്മുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.കൂടുതൽ മനോഹരമായ പുത്തുമലയിലേക്ക്. കൂടുതൽ മനോഹരമായ മേപ്പാടിയിലേക്ക് ഒരിക്കൽ നിങ്ങൾ വരൂ. ആവോളം സ്‌നേഹത്തിന്റെ മലനിരകൾ നിങ്ങളെ കാത്തിരിക്കും. വയനാടിനുവേണ്ടി,മേപ്പാടിക്കുവേണ്ടി,

നന്ദി,അളവറ്റ സ്‌നേഹം. പരസ്പരം മനസ്സിലാകുന്ന സ്‌നേഹത്തിന്റെ ഭാഷ കൂടുതൽ പ്രകാശിക്കട്ടെ. മനുഷ്യർ അതെ എത്ര സുന്ദരമായ പദം.

കെ കെ സഹദ്.
പ്രസിഡന്റ്
മേപ്പാടി ഗ്രാമപഞ്ചായത്ത്.
വയനാട്.

Tags: KeralaKerala floodmeppadi panchayathputhumalavk prashanth

Related Posts

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News

മധ്യ, വടക്കൻ ജില്ലകളില്‍ പെരുമഴ, ഓറഞ്ച് അലേര്‍ട്ട്, നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

May 23, 2025
2
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ, കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലേക്ക്, ജാഗ്രത

May 23, 2025
3
ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം
India

ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം

May 22, 2025
2
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
7
ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്
Kerala News

അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ, ഇന്ന് അതിശക്തമായ മഴ

May 22, 2025
2
കനത്ത മഴ, തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം, 9 ജില്ലകളില്‍ സ്‌കൂള്‍ അവധി, 10 ട്രെയിനുകള്‍ റദ്ദാക്കി
Kerala News

സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ കാലവർഷമെത്തും, മുന്നറിയിപ്പ്

May 21, 2025
6
Load More
Next Post
പ്രതികാര നടപടി അവസാനിപ്പിക്കാതെ സഭ; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്; പുറത്താക്കുമെന്ന് മുന്നറിയിപ്പ്

സിസ്റ്റർ ലൂസി എത്രയും പെട്ടെന്ന് മഠം വിടണം; മകളെ കൂട്ടിക്കൊണ്ട് പോകാൻ അമ്മയ്ക്ക് കത്തയച്ചു; അന്ത്യശാസനവുമായി സഭ

‘ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ്, ആരും ഞെട്ടണ്ട കേട്ടോ’ സസ്‌പെന്‍സ് ഒളിപ്പിച്ച് കുറിപ്പുമായി നന്ദു മഹാദേവ

'ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ്, ആരും ഞെട്ടണ്ട കേട്ടോ' സസ്‌പെന്‍സ് ഒളിപ്പിച്ച് കുറിപ്പുമായി നന്ദു മഹാദേവ

എന്നാലും ഒരു പാർട്ടി സഖാവ് പണം പിരിക്കാൻ പാടില്ല; ഓമനക്കുട്ടനു വേണ്ടി മാധ്യമങ്ങൾ വാദിക്കുന്നത് സ്വാഗതം ചെയ്യുന്നു: ജി സുധാകരൻ

എന്നാലും ഒരു പാർട്ടി സഖാവ് പണം പിരിക്കാൻ പാടില്ല; ഓമനക്കുട്ടനു വേണ്ടി മാധ്യമങ്ങൾ വാദിക്കുന്നത് സ്വാഗതം ചെയ്യുന്നു: ജി സുധാകരൻ

Discussion about this post

RECOMMENDED NEWS

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

9 hours ago
6
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

4 hours ago
6
ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

5 hours ago
5
ദേശീയപാത തകർച്ച: അടിയന്തര യോ​ഗം വിളിക്കാൻ നിതിൻ ​ഗഡ്കരി, കൂടുതൽ നടപടിക്ക് സാധ്യത

ദേശീയപാത തകർച്ച: അടിയന്തര യോ​ഗം വിളിക്കാൻ നിതിൻ ​ഗഡ്കരി, കൂടുതൽ നടപടിക്ക് സാധ്യത

10 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version