കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.
കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളയില്‍ ആണ് സംഭവം.
കാര്‍ യാത്രികരായ അഞ്ചംഗ കുടുംബം അപകടത്തില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടു.
ഇക്ബാല്‍ മുഹമ്മദ് കുട്ടി എന്നയാളുടെ കാറിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടെ ചെര്‍ക്കള പുലിക്കുണ്ട് ഭാഗത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്.
എര്‍ട്ടിഗ കാറാണ് കത്തിയെരിഞ്ഞത്. മുംബൈയില്‍ നിന്നും കണ്ണൂര്‍ കണ്ണപുരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം. ബോണറ്റില്‍ നിന്നും പുക ഉയരുന്നത് കണ്ട ഉടൻ തന്നെ കാറിലുണ്ടായിരുന്നവര ഡോര്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
അതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാര്‍ തന്നെയാണ് അഗ്‌നിശമനസേനയെ വിവരം അറിയിച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ തീയണച്ചു.
Discussion about this post