ന്യൂഡല്‍ഹി: ഇന്നലെ ലോകമെമ്പാടും ആലിംഗന ദിനമായി ആഘോഷിച്ചു വരുന്നു. കമിതാക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊക്കെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാനുള്ള ദിനം. ആ ദിനത്തില്‍ കോണ്‍ഗ്രസ് ട്വിറ്റര്‍ പേജിലൂടെ ബിജെപിക്ക് ഒരു കുഞ്ഞു സന്ദേശം നല്‍കിയിരിക്കുകയാണ്. ‘എല്ലാവരെയും ആലിഗനം ചെയ്യൂ, ആരെയും വെറുക്കാതിരിക്കൂ’ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റിലൂടെ നല്‍കിയ സന്ദേശം.
ട്വിറ്റിന്റെ കൂടെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കെട്ടിപ്പിടിച്ചു ചിത്രവും പങ്കുവെയ്ക്കുന്നു. ‘പാപത്തെ വെറുക്കൂ, പാപിയെ സ്‌നേഹിക്കൂ’ എന്ന ഗാന്ധിയന്‍ വചനവും ട്വീറ്റില്‍ ഉണ്ട്.
Today our message to the BJP is simple: Hug, don't hate ❤#HugDay pic.twitter.com/KaVSUPMMET
— Congress (@INCIndia) February 12, 2019
















Discussion about this post