ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കും. 71ാമത് പുരസ്കാരം ആണ് വിതരണം ചെയ്യുന്നത്.ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാൽ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും.
ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലത്തിലൂടെ മികച്ച രണ്ടാമത്തെനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വിജയരാഘവൻ അർഹനായി.
ഉള്ളൊഴുക്കിലൂടെ മികച്ച രണ്ടാമത്തെനടിയായി ഉര്‍വശിയും തെരഞ്ഞെടുക്കപ്പെട്ടു.മികച്ച എഡിറ്റര്‍ പുരസ്‌കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റര്‍ മിഥുന്‍ മുരളിയാണ് അര്‍ഹനായത്. നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് സംവിധാനം ചെയ്ത നെകല്‍ തെരഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡ് വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും Projects ജേതാക്കള്‍ പങ്കെടുക്കും.
















Discussion about this post